കുവൈത്ത് സിറ്റി: രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി കുവൈത്തിലെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയായ കോർട്ട് ഓഫ് കാസേഷനിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു.
കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് 13 ജഡ്ജിമാരെ ആണ് പുതിയതായി നിയമിച്ചത്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിർണ്ണായകമായ തീരുമാനമെടുത്തത്.
ജുഡീഷ്യറി സംവിധാനത്തിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.















Discussion about this post