മലപ്പുറം: എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് ആഗ്രഹമെന്ന് സ്വരാജ് പറഞ്ഞു.
സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്.
















Discussion about this post