തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും മികച്ച പോരാട്ടം നടത്തി എന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണ് നിലമ്പൂരിലേത് എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു പരാജയവും അന്തിമമല്ലെന്നും എം സ്വരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
വി ശിവന്‍കുട്ടിയുടെ പോസ്റ്റ് പൂര്‍ണരൂപം
നിലമ്പൂരില്‍ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടി.
കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.
Discussion about this post