ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെന്‍സി പ്രക്ഷോഭത്തില്‍ മരണം 14 ആയി. സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു.
അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാര്‍ പറയുന്നു. പലയിടത്തും ലാത്തിചാര്‍ജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘര്‍ഷത്തിലുമാണ് 14 പേര്‍ മരിച്ചത്. ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളാണ് നേപ്പാളില്‍ നിരോധിച്ചത്.
അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്.















Discussion about this post