വിവാഹ ദിവസം തന്നെ വിവാഹമോചനം, ഇതാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. വിവാഹദിനത്തില്‍ തന്നെ വരന് വാക്ക് പാലിക്കാത്തതില്‍ വിവാഹമോചനം തേടേണ്ടി വന്ന വധുവാണ് വാര്‍ത്തകളില്‍ നിറയുന്നത്.
വിവാഹത്തിന് മുമ്പ് വരനോട് ഒരു ആവശ്യം മാത്രമെ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളു. ആഘോഷങ്ങളുടെ ഭാഗമായി തന്റെ മുഖത്തേക്ക് ഒരു കാരണവശാലും കേക്ക് തേയ്ക്കരുതെന്ന്. എന്നാല്‍ വിവാഹവേദിയില്‍ വെച്ച് വരന് ഈ ഉറപ്പ് ലംഘിച്ചു, കേക്ക് തേയ്ക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും വരന് അതിന് തയ്യാറായില്ല. കേക്കിലേക്ക് വധുവിന്റെ തല പിടിച്ച് താഴ്ത്തുകയും ചെയ്തു. വിവാഹവേദിയില്‍ വച്ച് പരിഭ്രാന്തയായ യുവതി തൊട്ടടുത്ത ദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ടു.
2020ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടതെന്നും അന്നുമുതല്‍ പല കാര്യങ്ങളില്‍ താന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ചെറിയൊരു ആഗ്രഹം പോലും നടത്തി തരാന്‍ അദ്ദേഹം തയ്യാറാകാത്തതു കൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയതെന്ന് വധു പറഞ്ഞു. വീട്ടുകാരെല്ലാം വരന് ഒരു സെക്കന്റ് ചാന്‍സ് നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇനിയൊരു സെക്കന്‍ഡ് ചാന്‍സ് നല്കിയാല് പ്രശ്നങ്ങള്‍ ഇതിലും വഷളാകുമെന്നും യുവതി പറഞ്ഞു.
Discussion about this post