ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്‌റഫിന് വധശിക്ഷ. പാകിസ്താൻ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.
2007ൽ ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുൾപ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷ്‌റഫിന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്.
നിലവിൽ മുഷ്‌റഫ് ദുബായിയിലാണ് താമസിക്കുന്നത്. 1999 മുതൽ 2008 വരെ പാകിസ്താനിൽ ഏകാധിപത്യ ഭരണം നയിക്കുകയായിരുന്നു ജനറൽ പർവേസ് മുഷ്‌റഫ്. പട്ടാള അട്ടിമറിയിലൂടെയാണ് മുഷ്‌റഫ് ഭരണം പിടിച്ചത്. 2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.
















Discussion about this post