തിരുവനന്തപുരം: 48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.
നെയ്യാറ്റിന്‍കര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.
കടബാധ്യതെയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദിലീപിന് 27 ലക്ഷത്തോളം കടമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ ദിലീപ് രാത്രി തിരിച്ചെത്തിയിരുന്നില്ല. രാത്രി വൈകിയും എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
















Discussion about this post