കൊച്ചി: വിടപറഞ്ഞ നടന്‍ ശ്രീനിവാസന്റെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു. ശ്രീനിവാസനെ ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും സിനിമാസാംസ്‌കാരിക മേഖലയില്‍ നിരവധി പേരാണ് എത്തുന്നത്.
നടന്റെ അടുത്ത സുഹൃത്തുക്കളായ മമ്മുട്ടിയും മോഹന്‍ലാലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിട്ടുണ്ട്. നടന്‍ ദിലീപ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗണ്‍ഹാളില്‍ എത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടില്‍ നിന്ന് ടൗണ്‍ഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദര്‍ശന സമയം നിശ്ചയിച്ചിട്ടുള്ളത്.
















Discussion about this post