ന്യൂഡൽഹി: ഛത്തീസ്ഗഢിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നുവെന്ന് റിപ്പോർട്ട്. ബിലാസ്പൂർ ജില്ലയിൽ ആണ് അപകടം.
എട്ടുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു.
കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
















Discussion about this post