തൃശൂർ: അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.















Discussion about this post