തൃശ്ശൂർ: കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലിൽ തമിഴ്നാട് പൊലീസിന്റെ വീഴ്ചയ്ക്ക് കൂടുതൽ തെളിവുകൾ പുറത്ത്. ബാലമുരുകനുമായി തമിഴ്നാട് പൊലീസ് ആലത്തൂരിലെ ഹോട്ടലിൽ എത്തിയത് വിലങ്ങില്ലാതെയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ സംബന്ധിച്ച് തമിഴ്നാട് പൊലീസ് നൽകിയതും തെറ്റായ വിവരമാണ്. കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്നാട് പൊലീസ് നൽകിയ വിവരം. പക്ഷേ ദൃശ്യങ്ങളിൽ ഇളം നീല ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നത്.










Discussion about this post