കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) അപകടത്തിൽ മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്.
രാവിലെ നാട്ടുകാരാണ് കാർ കനാലിൽ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.
















Discussion about this post