തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തൃശൂരില്‍ ആണ് സംഭവം. ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്.
മുസ്തഫയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്നും ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ കൊടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു .
ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്.
പലിശ കൊടുക്കാന്‍ വേണ്ടി പലരില്‍ നിന്ന് കടം വാങ്ങേണ്ടി വന്നിരുന്നുവെന്നും സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.
















Discussion about this post