കാസര്‍കോട് : കാസർകോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയാണ് മരിച്ചത്.
ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സൂചന. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
രഞ്ജിതകുമാരിയെ കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 30 ) രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.















Discussion about this post