തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു നഴ്സിങ് കോളേജില്‍ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദത്തിലായത്.
ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. കോഴ്‌സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെണ്‍കുട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.














Discussion about this post