തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലയിലെ പുറ്റേക്കരയില്‍ ആണ് സംഭവം. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 10 ഓളം പേർക്ക് ആണ് പരിക്കേറ്റത്.
തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.













Discussion about this post