കോഴിക്കോട്: നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. കൊയിലാണ്ടി – ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലമാണ് തകര്‍ന്നത്.
പിഎംആര്‍ ഗ്രൂപ്പിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. പുഴയുടെ മധ്യത്തില്‍ വച്ച് പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.
നിര്‍മാണത്തിലെ അപാകതയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, സംഭവത്തിൽ പൊജക്റ്റ് ഡയറക്ടര്‍ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നൽകി















Discussion about this post