തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ ആരോപണത്തിൽ വസ്തുതയില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88 ശതമാനം. ദേശീയ ശരാശരി 26.11 ശതമാനമാണെന്ന് സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടമെടുപ്പ് കുറച്ചുവര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ കേരളം 18-ാം സ്ഥാനത്താണെന്നാണ് സിഎജിയുടെയും ആര്‍ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ അടയാളപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
















Discussion about this post