തിരുവനന്തപുരം: കൂട് വൃത്തിയാക്കുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്.
പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്.
പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
















Discussion about this post