തിരുവനന്തപുരം: വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായി എത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ കാരക്കോണം മെഡിക്കല്‍ കോളെജിനേതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ.
ആറാലുംമൂട്, അഴകത്തല വിഷ്ണുഭവനില്‍ കുമാരിയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. 55കാരിക്ക് നൽകിയ ചികിത്സയിൽ പിഴവുണ്ടെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
അനസ്‌തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കുമാരിയുടെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുമാരിയുടെ മരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
















Discussion about this post