തൃശൂർ: മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിൽ പാഞ്ഞളിൽ ആണ് സംഭവം. പാഞ്ഞാൽ മൃദുൽ ഭവനിൽ മുരളീധരനാണ് മരിച്ചത്. 60 വയസായിരുന്നു പ്രായം.
വീട്ടലെ മുറിക്കുള്ളിൽ കട്ടിലിൻ്റെ അടിയിലായാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണകാരണം വ്യക്തമല്ല. ഇദ്ദേഹത്തിൻ്റെ മക്കൾ വിദേശത്താണ്.
ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.















Discussion about this post