കൊല്ലം: പൂയപ്പള്ളി റോഡുവിളയില്‍ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലിബിന (26) ആണ് മരിച്ചത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ലിബിന അവിവാഹിതയാണെന്നും വിവാഹാലോചനകള്‍ നടത്തിവരികയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. നിലവില്‍ ദുരൂഹതയില്ലെന്നും പെണ്‍കുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.















Discussion about this post