മലപ്പുറം: യുവ വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് ആണ് സംഭവം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡൻ്റ്സികെ ഫര്‍സീനയാണ് മരിച്ചത്.
വളാഞ്ചേരി നടുക്കാവില്‍ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയാണ് ഫര്‍സീന. മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലാണ് ഫർസീനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 35 വയസ്സായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശം അയിച്ചിരുന്നു.
കൂടാതെ ഇത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.














Discussion about this post