ആലപ്പുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ അരൂരിൽ ആണ് സംഭവം. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു ആണ് മരിച്ചത്. 32 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. ഉടനെ നീതുവിനെ ആശുപത്രിയിലെത്തിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
















Discussion about this post