മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടുനിന്ന് ഓട്ടോയില്‍ കയറിയപ്പോഴാണ് ശല്യം ചെയ്യാന്‍ തുടങ്ങിയത്. അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മുലക്കലിലെ സ്വകാര്യ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഭവത്തില്‍ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പൊലീസ് പിടികൂടിയത്.
















Discussion about this post