തിരുവനന്തപുരം: തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ഉയർത്തിയത്. എന്നാൽ പരിശോധനയിൽ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.
ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്ന അഹമ്മദാബാദ് വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
















Discussion about this post