തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് എത്തി. എംഎസ്‌സി ഐറിനയുടെ കപ്പിത്താന്‍ തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ്.
രാവിലെ എട്ട് മണിയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്തിങ് ചെയ്യും. സിംഗപ്പൂര്‍ ചൈന, കൊറിയ തിരികെ സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്
എംഎസ്‌സി ഐറിനയ്ക്ക് 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയും 24,346 ടിഇയു കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയും.
35 ജീവനക്കാരുള്ള എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347-മത് കപ്പലാണ് . സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായി ഐറിനയെത്തുന്നു എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളാണ് മെഡിറ്റേറിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ഐറിന സീരീസിലുള്ള കപ്പലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി, മിഷേല്‍ എന്നിവയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.










Discussion about this post