കൊല്ലം: നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു.
കൊല്ലം ജില്ലയിലെ പൻമനയിൽ ആണ് ദാരുണ സംഭവം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആരുന്നു സംഭവം. പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
കുട്ടി ഓടയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.













Discussion about this post