ആലപ്പുഴ:കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.
സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എകെ ആന്റണിയുടെ മകന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.















Discussion about this post