കാസര്‍കോട്: കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരി സഹോദരന്‍മാരുടെ മക്കളായ റിയാസ്(17), യാസീന്‍ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും എരഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. തെരച്ചിലില്‍ ആദ്യം റിയാസിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാനായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു റിയാസ്. സഹോദരി-സഹോദരന്‍മാരുടെ മക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. റിയാസിന് മാത്രമാണ് നീന്തല്‍ അറിയാതിരുന്നത്.
പുഴയില്‍ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മറ്റു രണ്ടുപേരും രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൂന്നുപേരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അലറിക്കരഞ്ഞതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post