കാഞ്ഞങ്ങാട്: കാസർഗോഡ് 20കാരി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മാനസിക പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
പടന്ന വലിയപറമ്പ് സ്വദേശിയായ നികിതയാണ് മരിച്ചത്.
കഴിഞ്ഞ മാസം 17നാണ് ഭർത്താവിന്‍റെ വീട്ടിൽ നികിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നികിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
മകളുടെ മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്‍റെയും വീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് അമ്മ ഗീത പറയുന്നു.
കൊടുത്ത സ്വർണ്ണം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ഭർത്താവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പലതും പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ ആരോപിച്ചു.
ഭർത്താവ് വിളിക്കുന്നചീത്തയും കാര്യങ്ങളും മകൾ വാട്ട്സ്ആപ്പിൽ വോയിസ് നോട്ട് അയച്ച് തരും, നമ്മള് കേട്ടാലുടനെ അവളത് ഡിലീറ്റ് ചെയ്യും. പേടിച്ചാണ് മകളവടെ കഴിഞ്ഞതെന്ന് ഗീത പറയുന്നു.
Discussion about this post