BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘അപമാനം നേരിട്ടു, അമ്മ മരിച്ചുകിടന്നപ്പോള്‍ പോലും കൃഷ്ണകുമാര്‍ വീട്ടില്‍ കയറിയിട്ടില്ല’, പാലക്കാട് പ്രചാരണത്തിന് വരില്ലെന്ന് തുറന്നടിച്ച് സന്ദീപ് വാര്യര്‍

Akshaya by Akshaya
November 4, 2024
in Kerala News
0
sandeep | bignewslive
20
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പാലക്കാട് പ്രചാരണത്തിന് താന്‍ എത്തില്ലെന്ന് തുറന്നുപറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാല്‍ അങ്ങനെയൊരു സ്ഥലത്തേക്ക് എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

READ ALSO

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

June 15, 2025
1
ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

June 15, 2025
3

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെ ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

ഒന്നിച്ച് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ അഭിപ്രായം തള്ളിയ സന്ദീപ് വാര്യര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും തന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുകിടന്നപ്പോള്‍ പോലും അദ്ദേഹം വന്നിട്ടില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ് . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ.
ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.

പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?

എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല.

ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വി ടി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല.

എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.

Tags: c krishna kumarpalakkad electionSandeep G Varrier

Related Posts

sandeep varrier|bignewslive
Kerala News

“പാലക്കാട് കൃഷ്ണകുമാർ തോറ്റാൽ അത് എൻ്റെ തലയിൽ കെട്ടിവയ്ക്കുമെന്ന് സംശയിക്കുന്നു”, സന്ദീപ് വാര്യർ

November 7, 2024
24
election|bignewslive
Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി

November 4, 2024
23
sandeep varrier
Kerala News

‘എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ, മാനസിക വിഷമം ഉണ്ടായെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും’; സി കൃഷ്ണകുമാര്‍

November 4, 2024
29
1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍
Kerala News

1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു: നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യര്‍

November 10, 2022
61
‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍
Kerala News

‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍

October 11, 2022
38
ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാര്‍, അല്ലെങ്കില്‍ അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നു: വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ; സന്ദീപ് ജി വാര്യര്‍
Kerala News

ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാര്‍, അല്ലെങ്കില്‍ അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നു: വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ; സന്ദീപ് ജി വാര്യര്‍

September 27, 2021
165
Load More
Next Post
സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയുണ്ടായേക്കും; ബിജെപി ഓഫീസില്‍ അടിയന്തര യോഗം

സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയുണ്ടായേക്കും; ബിജെപി ഓഫീസില്‍ അടിയന്തര യോഗം

sandeep varrier

'എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ, മാനസിക വിഷമം ഉണ്ടായെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും'; സി കൃഷ്ണകുമാര്‍

വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സിന്റെ എന്‍ജിന്‍ ഭാഗത്ത് തീ, ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍, വന്‍ അപകടം ഒഴിവായി

വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സിന്റെ എന്‍ജിന്‍ ഭാഗത്ത് തീ, ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍, വന്‍ അപകടം ഒഴിവായി

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

22 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

20 hours ago
6
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

4 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version