കോഴിക്കോട്: സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് ജില്ലയിലെ കുററ്യടിയിലാണ് സംഭവം.
അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണിത്.
ഒരു സ്ത്രീ ശുചിമുറിയില്‍ പോയപ്പോഴാണ് ജനാലയ്ക്കരികില്‍ മൊബൈല്‍ ഫോണുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സ്ത്രീ ബഹളം വെച്ചു.
തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. അസ്ലത്തെ പൊലീസിന് കൈമാറുകയായിരുന്നു.
Discussion about this post