BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളജനത എനിക്ക് നല്‍കുന്ന വില മനസ്സിലായി! 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ; സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

Anu by Anu
February 3, 2024
in Kerala News
0
കേരളജനത എനിക്ക് നല്‍കുന്ന വില മനസ്സിലായി! 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ; സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്
95
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് ചുള്ളിക്കാട് ആരോപിക്കുന്നു.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

June 2, 2025
4
നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, നാമനിര്‍ദേശ പത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ

നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, നാമനിര്‍ദേശ പത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ

June 2, 2025
2

അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് വിമര്‍ശിക്കുന്നത്. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ചുള്ളിക്കാടിന്റെ കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രസംഗിച്ചതിന്റെ പ്രതിഫലം ലഭിച്ചപ്പോഴാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.

കേരളജനതയുടെ സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ രണ്ട് മണിക്കൂര്‍ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിച്ചതിന് പ്രതിഫലമായി നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപ. എറണാകുളത്തു നിന്ന് തൃശൂര്‍ വരെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ. 3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍ നിന്നാണെന്ന് ചുള്ളിക്കാട് പറയുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്:

എന്റെ വില.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30012024).

കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/)

എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/).

3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

Tags: Balachandran ChullikkaduKerala Sahithya Academy

Related Posts

മികച്ച ചെറുകഥ ഉണ്ണി ആറിന്റെ വാങ്ക്, മികച്ച നോവല്‍ അടിയാള പ്രേതം:  കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Kerala News

മികച്ച ചെറുകഥ ഉണ്ണി ആറിന്റെ വാങ്ക്, മികച്ച നോവല്‍ അടിയാള പ്രേതം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

August 17, 2021
58
സൗകര്യമില്ല, കവിതയിലേക്ക് മടങ്ങി വന്നുകൂടേയെന്ന വായനക്കാരന്റെ ചോദ്യത്തിന് എടുത്തടിച്ച പോലെ മറുപടി നല്‍കി ബാലചന്ദ്രന്‍ ചുള്ളിക്കാട്; വീഡിയോ വൈറല്‍, വിമര്‍ശനം
Kerala News

സൗകര്യമില്ല, കവിതയിലേക്ക് മടങ്ങി വന്നുകൂടേയെന്ന വായനക്കാരന്റെ ചോദ്യത്തിന് എടുത്തടിച്ച പോലെ മറുപടി നല്‍കി ബാലചന്ദ്രന്‍ ചുള്ളിക്കാട്; വീഡിയോ വൈറല്‍, വിമര്‍ശനം

August 22, 2020
307
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട് നിര്യാതനായി
Kerala News

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട് നിര്യാതനായി

June 18, 2019
78
ആ ദുരിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്, ജന്മം കൊണ്ട് മാത്രമല്ല സഹോദരനാകുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ശരി, പിന്തുണച്ച് സലിം കുമാര്‍
Kerala News

ആ ദുരിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്, ജന്മം കൊണ്ട് മാത്രമല്ല സഹോദരനാകുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ശരി, പിന്തുണച്ച് സലിം കുമാര്‍

June 3, 2019
2.6k
ദുരിതജീവിതം നയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍;  ഏറ്റെടുക്കാനാവില്ലെന്ന് ചുള്ളിക്കാട്
kerala

ദുരിതജീവിതം നയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍; ഏറ്റെടുക്കാനാവില്ലെന്ന് ചുള്ളിക്കാട്

June 1, 2019
1.5k
Load More
Next Post
ജാമ്യത്തിലിറങ്ങി മുങ്ങി, പോലീസ് കേസ് അവസാനിപ്പിച്ചെന്നു കരുതി നാട്ടിലെത്തി, 19 വര്‍ഷം കഴിഞ്ഞ് പ്രതിയെ പൊക്കി കേരളാ പോലീസ്

ജാമ്യത്തിലിറങ്ങി മുങ്ങി, പോലീസ് കേസ് അവസാനിപ്പിച്ചെന്നു കരുതി നാട്ടിലെത്തി, 19 വര്‍ഷം കഴിഞ്ഞ് പ്രതിയെ പൊക്കി കേരളാ പോലീസ്

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്: മരണ വാര്‍ത്തയില്‍ ക്ഷമ ചോദിച്ച് പൂനം പാണ്ഡെ

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്: മരണ വാര്‍ത്തയില്‍ ക്ഷമ ചോദിച്ച് പൂനം പാണ്ഡെ

എൽ കെ അദ്വാനിക്ക് ഭാരത രത്ന, പുരസ്കാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദി

എൽ കെ അദ്വാനിക്ക് ഭാരത രത്ന, പുരസ്കാരം പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദി

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

22 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

22 hours ago
13
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

1 day ago
8
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

3 weeks ago
24

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version