ഇടുക്കി: ഇടുക്കിയില്‍ യുവാവിനെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ്. നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു ആക്രമണം.
സംഭവത്തില്‍ നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിന്സണ് പൗവ്വത്താണ് യുവാവിനെ കുത്തിയത്.
also read: അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന് വിപണിയില്‍, ഫാക്ടറി അടച്ച് പൂട്ടി പോലീസ്
മരണവീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ ജിന്സണ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജോയെ കുത്തുകയായിരുന്നു.
വയറിന് കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയില്‍ മറ്റൊരാള്‍ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ജിന്‍സണെ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു.
Discussion about this post