പാലക്കാട്: ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കരിമ്പുഴയിലാണ് സംഭവം. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്.
സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും കുടുംബപ്രശ്നത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഹന്നത്തിനൊപ്പമായിരുന്നു മക്കള്‍ കഴിയുന്നത്. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷബീറലിയെ ചോദ്യം ചെയ്യും.
Discussion about this post