മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ 58കാരന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കല്‍പ്പറ്റ മേപ്പാടിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞാവറാന്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മേപ്പാടി എളമ്പലേരിയിലാണ് സംഭവം. കുഞ്ഞാവറാന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. എളമ്പലേരിയിലെ ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്.
ഈ പ്രദേശത്ത് കുറേ നാളുകളായി കാട്ടാനകളുടെ ശല്യം സ്ഥിരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുന്ന സാഹചര്യമാണ്.
വയനാട്ടില്‍ മൂന്ന് മാസത്തിനുള്ളിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. സെപ്തംബര്‍ 12ന് വെള്ളമുണ്ട പുളിഞ്ഞാലില്‍ ചിറപ്പുല്ല് മലയിലെ വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്‍ മരിച്ചിരുന്നു.
also read: വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍
ഒക്ടോബര്‍ മൂന്നിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Discussion about this post