തിരുവനന്തപുരം: കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ പോലീസ് കര്‍ശന നടപടിയിലേക്ക്. കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നിലവില്‍ പരാതിയില്ല. എങ്കിലും സ്വമേധയാ ഉടന്‍ തന്നെ കേസെടുക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിധിന് രാജ് പറഞ്ഞു.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആളുകളെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീതിയില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കി.
ഇന്നലെ രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Discussion about this post