ചെന്നൈ: സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്ത തമിഴ്നാട് ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന വിദ്യാര്‍ഥികളെ തല്ലിയതിനാണ് രഞ്ജനയെ ശനിയാഴ്ച മാങ്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ നിലയില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നടി ബസ് തടയുകയായിരുന്നു. പിന്നീട് കുട്ടികളോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങാന്‍ തയ്യാറാവാതിരുന്നതോടെ രഞ്ജന കുട്ടികളെ അടിക്കുകയും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു.
ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയാണ് സംഭവം. കുണ്ട്രത്തൂര് നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന തിരക്കേറിയ സ്റ്റേറ്റ് ബസില്‍ വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നത് ആ വഴി കാറില്‍ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബസ് തടഞ്ഞ് വിദ്യാര്‍ഥികളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
ബസ് കണ്ടക്ടറെയും അസഭ്യം പറയുകയും വിദ്യാര്‍ഥികളെ തല്ലുകയും ചെയ്തു. കുട്ടികള്‍ അപകടകരമായ രീതിയില്‍ ഫുട്ബോര്ഡില് നിന്നും യാത്ര ചെയ്യുന്നതിന്റെയും രഞ്ജന ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് ഡ്രൈവറോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു. ചില വിദ്യാര്‍ഥികള്‍ ഇറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍, രഞ്ജന അവരെ ബലമായി വലിച്ചിറക്കി തല്ലുകയായിരുന്നു. കുട്ടികളെ ഉപദ്രവിച്ചതിനും സര്‍ക്കാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രഞ്ജനയെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്റെ ജനലില്‍ ഇടിച്ചതായി അവര്‍ ആരോപിച്ചു. അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്ന താരത്തിന്റെ വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.എന്നാല്‍, ഇത് സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നും നടിക്കെതിരെ എഫ്ഐആര്‍ മാത്രമാണ് ഫയല്‍ ചെയ്തതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. രഞ്ജനയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാനായി അര മണിക്കൂറോളം കാത്തുനിന്നതായി പോലീസ് പറഞ്ഞു. ഏറെ നേരം നീണ്ട തര്‍ക്കത്തിന് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Hear carefully what #RanjanaNachiyar says.
“யாராவது செத்துபோய்ட்டா என்னபண்ணுறது”
This is the women @mkstalin ‘s #DravidaModel govt arrests.@Udhaystalin drove hummer, Inbhanithi studies luxuriously in Dubai. How will the understand the fears of mother in a working class family? pic.twitter.com/9bbF8Dec2b— Arvintha (@ArvinthaB) November 4, 2023
Discussion about this post