റിയാദ്: ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് അത്തോളി കൊങ്ങന്നൂര് കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനെന്റ മകന് കെ. മനേഷ് (മിഥുന് – 33) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു മനേഷ്.
ജിദ്ദ വിമാനത്താവളത്തില്‍ എസ്.ജിഎസ് ഗ്രൗണ്ട് ഹാന്റിലിങ് സ്ഥാപനത്തില്‍ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് അസുഖമുണ്ടായത്.
2015 ലാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: അനഘ (ചേലിയ), മകന്: വിനായക് (ഒരു വയസ്), സഹോദരി: മഹിഷ വിജീഷ് (മുചുകുന്ന്).
Discussion about this post