കൊച്ചി: ആശുപത്രിയില്‍ പരാക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ലഹരിയിലാണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. ലഹരി തലക്കുപിടിച്ച യുവാവ് ഡോക്ടര്‍മാരെയും നഴ്സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങിയതായിരുന്നു.
കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം. മരടില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഇയാളെ എത്തിച്ചത്.
അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. പോലീസ് ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Discussion about this post