തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്താണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. പുകയുയര്‍ന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് സൂചന.
യാത്രക്കാരുമായി ആറ്റിങ്ങല്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ആര് എന്‍ എ 890 നമ്പര്‍ വേണാട് ബസാണ് ഓട്ടത്തിനിടെ തീപിടിച്ചത്. ബസിന്റെ മുന്‍ ഭാഗത്ത് നിന്നായിരുന്നു പുക ഉയര്‍ന്നത്.
also read: കാടുകടത്തിയിട്ട് നാല് മാസം, അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബം
ഇത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. പിന്നാലെ ബസ് പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് ബസിലെ തീയണച്ചത്.
ബസ്സിന്റെ ഉള്‍വശം പൂര്‍ണമായും കത്തി. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്പനേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Discussion about this post