കണ്ണൂര്‍: റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ കാറിടിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന് ഷഹബാസ് ആണ് മരിച്ചത്.
വീടിന് മുന്നില്‍ വെച്ചാണ് ഷഹബാസിനെ കാറിടിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. തോട്ടട ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്.
Discussion about this post