കൂറ്റനാട്: പാലക്കാട് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായില്‍ പടി വിപിന്‍ ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെയായിരുന്നു യുവാവിന് ഷോക്കേറ്റത്.
ശനിയാഴ്ച പകല്‍ നാലോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ വിവാഹ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ വിപിന്‍ ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചുവീണ വിപിനെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. അച്ഛന് – വേലായുധന്, അമ്മ – പത്മിനി. ഭാര്യ- കാവ്യ, മകന് – സയണ്‍, സഹോദരന് – സുബിന്.
Discussion about this post