താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പെട്ടന്നുള്ള നടപടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഡോക്ടര്‍ വരാന്‍ വൈകി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഡോക്ടറെ ആളുകള്‍ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതാണ് മറ്റു ജീവനക്കാര്‍.
Discussion about this post