തൃശൂര്‍: സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. റിന്‍സി എന്ന പെണ്‍കുട്ടിയെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശിനിയാണ് റിന്‍സി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.
also read: ‘വിശക്കുന്നവര്‍ക്ക് ഈ വീട്ടില്‍ ആഹാരം ഉണ്ടാകും’: വിശക്കുന്ന വയറുകളെ അന്നമൂട്ടി ഫിലിപ്പും കുടുംബവും
ഹോസ്റ്റലിലെ മുറിയില്‍ റിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post