കുമളി: മരക്കൊമ്പ് തലയില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനി ബെമിന ആണ് മരിച്ചത്.
പതിനഞ്ച് വയസ്സായിരുന്നു. തേനിയില്‍ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
also read: ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തി: ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍
കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാന്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
Discussion about this post