മരക്കൊമ്പ് തലയില്‍ വീണു, വെള്ളച്ചാട്ടം കാണാനെത്തിയ 15കാരിക്ക് ദാരുണാന്ത്യം

കുമളി: മരക്കൊമ്പ് തലയില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനി ബെമിന ആണ് മരിച്ചത്.

പതിനഞ്ച് വയസ്സായിരുന്നു. തേനിയില്‍ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

also read: ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തി: ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍

കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാന്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് അപകടം സംഭവിച്ചത്.

also read: ദുബായിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ചു; ലാൻഡിംഗിന് പിന്നാലെ ഇന്ത്യക്കാരൻ അറസ്റ്റിൽ

വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Exit mobile version