തിരുവനന്തപുരം: മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ ജീവനൊടുക്കി പന്ത്രണ്ടുവയസ്സുകാരി. തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് സംഭവം.
പാലോട് താന്നിമൂട് സ്വദേശിയായ അശ്വതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സഹോദരനോട് മൊബൈല്‍ ഫോണിനുവേണ്ടി വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്.
also read: ജോലിക്കിടെ മണ്ണിടിഞ്ഞ് ദേഹത്ത്, ഒരാള്‍ മരിച്ചു, നടുക്കുന്ന സംഭവം തിരുവനന്തപുരത്ത്
മുറിയിലെ ജനല്‍ കമ്പിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിലാണ് കമ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അശ്വതി.
Discussion about this post