ലണ്ടൻ: യുകെ ബ്രൈറ്റണിൽ കൊച്ചി സ്വദേശിനിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. ഏറെക്കാലമായി ബ്രൈറ്റണിൽ താമസിക്കുന്ന ജോർജ് ജോസഫിന്റെ മകൾ നേഹ ജോർജ് ആണ് അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. 25 വയസായിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ ഇരിക്കെയായിരുന്നു നേഹയുടെ വിയോഗം. ഇത് കുടുംബത്തെ സങ്കട കടലിലാഴ്ത്തി. നേഹയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം സ്വദേശികളാണ്.
2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള നേഹയുടെ വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാൻ കൂട്ടുകാരികൾക്കൊപ്പം വിട വാങ്ങൽ വിരുന്ന് നടത്തി മടങ്ങി എത്തിയതായിരുന്നു നേഹ.
നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ മാതാവ് അന്തരിച്ചു
ശേഷം രാവിലെയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും മധ്യേ തന്നെ മരണവും സംഭവിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. മാതാവ്: ബീന ജോർജ്. സംസ്കാരം പിന്നീട്.
Discussion about this post